Posts

Showing posts from May, 2020

ചെക്കനും സുല്‍ത്താനും. അഥവാ ഒരു രാജ്യദ്രോഹ ചരിതം.

  സംഭവങ്ങള്‍ അന്തമോ കുന്തമോ ഇല്ലാത്ത നിരന്തരമായ ഒരു തുടര്‍ച്ചയാണെന്നാണ് തത്വചിന്തകരുടെ മതമെങ്കിലും, സംഗതി എവിടെനിന്നെങ്കിലും പറഞ്ഞുതുടങ്ങേണ്ടതുണ്ട് എന്നതുകൊണ്ട്,  ഉച്ചതിരിഞ്ഞ് രണ്ടാമത്തെ പിരീഡ് പത്ത് സിയില്‍ കയറിച്ചെന്ന , ഹിറ്റ്ലര്‍ രാമന്‍ എന്ന് പ്രചുരപ്രചാരമാര്‍ജ്ജിയ്ക്കുകയും ആ പേര് അന്വര്‍ത്ഥമാക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുകയും ചെയ്യുന്ന, രാമന്‍കുട്ടി മേനോന്‍ എന്ന രാമന്‍ മാഷ്,  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ചരിത്രമായ ഏതെങ്കിലും പുരുഷകേസരികളുടെ ചരിതം ഒരു പുറത്തില്‍ കവിയാത്ത ഗദ്യ ഘണ്ഡമാക്കി എഴുതാന്‍ പറയുന്നിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് കരുതാം. അല്ലെങ്കിലും, ചരിത്രം പുരുഷൂസിന്‍റേത് മാത്രമാണ് പുരുഷൂസിന്‍റേതല്ലെങ്കില്‍ അത് ചരിത്രമല്ല എന്നാണല്ലോ. അതെങ്ങനെയായാലും, ചരിത്രം ഭാവിയെ സ്വാധീനിക്കുന്നു എന്ന് അടിയുറച്ച മാഷ്‌, ഇനി അങ്ങനെ സ്വാധീനിച്ചില്ലെങ്കില്‍ സ്വാധീനിപ്പിക്കാന്‍ എനിക്കറിയാം എന്ന പക്ഷക്കാരനായിരുന്നു. അതറിയാവുന്നതുകൊണ്ടുതന്നെയാണ്    അവസാനത്തെ രണ്ടു പിരീഡുകള്‍ പി ടി ആയിട്ടുകൂടി, ഹിറ്റ്ലര്‍ വന്നിങ്ങനെ പറഞ്ഞപ്പോള്‍, എല്ലാവരും അനുസരണയോടെ പേപ്പര്‍ വാങ്