Posts

Showing posts from April, 2020

ഒരു "ക്ലീഷേ" യക്ഷിക്കഥ

“ കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിന്കലും അനേകം രാജാക്കന്മാര്‍ ഭൂമി വഴിപോലെ വാണു രക്ഷിച്ചതിന്റെ ശേഷം , ക്ഷത്രിയ കുലത്തിങ്കല്‍ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമന്‍ അവതരിച്ചു. എങ്കിലോ, പണ്ടു ശ്രീ പരശുരാമന്‍ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാ ദോഷം പോക്കണം എന്ന് കല്പിച്ചു , കര്‍മ്മം ചെയ്വാന്തക്കവണ്ണം ഗോകര്‍ണ്ണം പുക്കു, കന്മലയില്‍ ഇരുന്നു, വരുണനെ സേവിച്ചു തപസ്സുചെയ്തു,വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാള ഭൂമിയ്ക്ക് രക്ഷ വേണം എന്നു കല്പിച്ചു, ൧൦൮ രംശ്വര പ്രതിഷ്ഠ ചെയ്തു . എന്നിട്ടും ഭൂമിയ്ക്കിളക്കം മാറിയില്ല എന്നു കണ്ട ശേഷം ശ്രീ പരശുരാമന്‍ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പലദിക്കില്‍ നിന്നും കൊണ്ടുവന്നു കേരളത്തില്‍ വെച്ചു. അവര്‍ ആരും ഉറച്ചിരുന്നില്; അവര്‍ ഒക്കെ താന്താന്റെ ദിക്കില്‍ പൊയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തില്‍ സര്‍പ്പങ്ങള്‍ വന്നു നീങ്ങാതെ ആയിപ്പോയി. അവരുടെ പീഡകൊണ്ട് ആര്‍ക്കും ഉറച്ചു നില്ക്കാന്‍ വശമില്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാര്‍ കുറയ കാലം കേരളം രക്ഷിച്ചു